Monday, November 4, 2013

നിതാകാത്ത്...!!!

കുറച്ചു ദിവസമായി കേൾക്കാൻ തുടങ്ങിയിട്ട് സൌദിയിൽ
 എന്തോ സംഭവിക്കാൻ പോണു എന്ന് 
ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് എനിക്ക് പ്രത്തേകിച് എന്തെങ്കി
ലും ഉള്ളതായി തോന്നിയിട്ടില്ല 
നിതാകാത്ത് ,ചെക്കിങ്ങ് ,തർഹീൽ തേങ്ങാകൊല ..
രാജാവ് ഇപ്പോൾ ഉത്തരവിറക്കും ഇനിയും സമയം നീട്ടും 
എന്നൊക്കെ ...ഇത് കാലങ്ങളായി കേൾക്കുന്നതാ ഒന്നും
 സംഭവിക്കില്ല എന്നൊക്കെ ....
മലയാളിയുടെ സ്ഥിരം സ്വഭാവമാണ് തൂറാൻ നേരത്ത് തൊടി തിരയുക എന്നത്
 7 മാസമായി 
ഇലലാത്ത വേവലാതി ഇപ്പോൾ 
നീട്ടില്ലാ എന്ന് ഉറപ്പായപ്പോൾ ..
ഒരപെക്ഷേയുള്ള് ....
പതവി ശരിയാക്കാൻ തന്ന സമയത്തിനുള്ളിൽ 
അത് ചെയ്യാതെ ഇപ്പോൾ കരഞ്ഞു സമയം കളയാതെ എക്സിറ്റ് അടിച്ചു നാടണയുക ....
നാട്ടിലുള്ള സുഹ്ര്ത്തുക്കൾ ഒന്നുമറിയാതെ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യാതെരിക്കുക ഒരപേക്ഷയാണ് ..
                                                                                                                                                                                                                                                     സുബൈർകുരുവമ്പലം

Monday, April 22, 2013


കുറിപ്പടിയിലെ
ലേഹ്യം
ആട്ടിന്‍ പാലില്‍
സേവിക്കണമെന്ന്
വൈദ്യര്‍
വീടായ വീട്ടിലും
നാടായ നാട്ടിലും
കറവയുള്ളൊരാടുമില്ല
നേരമുണ്ടോ
കാലമുണ്ടൊ ?
വിരുന്നുകാര്‍ക്കെല്ലാം
പാലൊഴിച്ച ചായവേണം
കയ്യുണ്ടൊ
കണക്കുണ്ടൊ?
പുര മേയലിന്
പെണ്ണുകാണലിന്
കുറ്റിയടിക്ക്
പാലുകാച്ചലിന്
കുത്തിപ്പിഴിഞ്ഞ്
കറന്നെടുത്ത്
കരയുന്ന
കിടാങ്ങളെ
കുടിക്കാന്‍ വിടാതെ
അളവുപാത്രം
തുളുമ്പിപകര്‍ന്നതെത്ര?
എന്നിട്ടും
ഓമനിച്ചു പോറ്റിയ
കോലാടിനകിടില്‍
മരുന്നിനൊരു തുള്ളി
കരുതിവെയ്ക്കാന്‍
മറന്നുപോയല്ലൊ
ന്റെ റബ്ബേ.....