Friday, March 7, 2008

നെടുവീര്‍പ്പ്

നെടുവീര്‍പ്പ്


സുബൈര്‍ കുരുവമ്പലം


ഞാന്‍ നടന്നു
സുപരിചിതമാം
പാതയിലൂടെ
പ്രഭാത സവാരിയിലായിരുന്നു
പാതയോരത്തെ മതിലുകളില്‍
പരസ്യ വാചക ങ്ങള്‍
ഒരീറന്‍ തെന്നല്‍
തഴുകി കടന്നുപോയി
ചെമ്മണ്‍ പാതയുടെ
ഇരു വശവും നെല്‍വയലുകള്‍
പച്ച മെത്ത വിരിച്ചപോലെ
പരന്നു കിടന്നു
കണ്ണിനു കുളിരേകുന്ന
കാഴ്ച
മഞ്ഞില്‍ കുതിര്‍ന്ന
നെല്‍ കതിരുകളില്‍
ഇറ്റി വീഴുന്ന ജല കണങ്ങളില്‍
മിന്നി മറയുന്ന
സൂര്യ കിരണങ്ങള്‍
എന്തൊരു കുളിര്‍മ്മയുള്ള
കാഴ്ച

കാലം
ആരെയും കാത്തുനില്‍ക്കാതെ
ഓടിമറഞ്ഞു
ഇന്നു ഞ്ഞാന്‍ ആ പഴയ പാതയിലൂടെ
വീണ്ടും നടന്നു
ചെമ്മണ്‍ പാതയ്ക് പകരം
ടാറിട്ട റോഡ്
ഈറന്‍ തെന്നല്‍ എന്നെ
തഴുകിയില്ല
നെല്‍ പാടങ്ങളില്‍
കെട്ടിട സമുച്ചയങ്ങള്‍
മൂടിയിരിക്കുന്നു
എന്നില്‍
ഒരു നെടുവീര്‍പ്പ്
ബാക്കിയായി

7 comments:

സുബൈര്‍കുരുവമ്പലം said...

ഇതു ഒരു പ്രവാസി യുടെ സ്ര്ഷ്ടി മാത്രമാണ്-

david santos said...

Excellent!
Good luck.

വയനാടന്‍ said...

നന്നായിരിക്കുന്നു.
ഇനിയും പുതിയ സ്രുഷ്ടികള്‍ പ്രതീക്ഷിക്കുന്നു...

സുബൈര്‍കുരുവമ്പലം said...

thank you vayanaadan ...
david....

ദിലീപ് വിശ്വനാഥ് said...

കുറച്ചുകൂടി ഒന്നു മുറുകട്ടെ കവിതകള്‍. ഇന്നാണ് കണ്ടത്. ഇനിയും എഴുതൂ...

Anonymous said...

valare nallathu suhrttheeee....

ജിതൻ said...

നഗരം ഗ്രാമങ്ങളെ വിഴുങ്ങിക്കൊണ്ടെയിരിക്കുന്നു....
വിഹ്വലത എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....നന്നായി...