Sunday, March 30, 2008

ഉപ്പ ഒരു ഓര്‍മ്മ.....

മനസ്സിലെ ഉപ്പ എന്ന സങ്കല്‍പ്പം വളരെ.. നേര്‍ത്ത ഒരു ഓര്‍മ്മയാണു.കൊച്ചുന്നാളില്‍ മദ്രസയിലും സ്കൂളിലും പോയിരുന്നകാലം ഉപ്പയെ ഒന്നു കാണാന്‍ കൊതി യായിരുന്നു.അക്കാലത്ത് ഉപ്പാക്ക് പച്ചക്കറി കച്ചവടമായിരുന്നു വെളുപ്പിനു മൂന്നു മണിക്ക് എണീറ്റ് ജോലിക്ക് പോവും മടക്കം രാത്രി പത്തു മണിക്കും. ഇതിനിടയില്‍ നമ്മുടെ മദ്രസയും സ്കൂളും എല്ലാം കഴിഞ്ഞ് ഉറക്കവും പിടിച്ചിരിക്കും യാദൃചികമായി വല്ലപ്പോഴും കണ്ടങ്കിലായി. കാലവും വയസ്സും ആരെയും അന്വേഷിക്കാതെ അതിന്റെ വഴിക്കു പോകുന്നുണ്ടായിരുന്നു.

ഇതിനിടയില്‍ ഉപ്പ ഒരു പ്രവാസിയായി സൗദി അറേബ്യയില്‍ ചേക്കേറിയിരുന്നു മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ രണ്ട് മാസത്തെ അവധിക്കു നാട്ടില്‍ വരും ആസമയത്ത് ഞാന്‍ ഒരു ബോര്‍ഡിങ്ങില്‍ നിന്നു പടിക്കുകയായിരുന്നു മാസത്തില്‍ രണ്ട്ദിവസത്തെഅവദിക്കു വരുമ്പോള്‍ കണ്ടാല്‍ കണ്ടു അത്രമാത്രം. പിന്നെയും കാലചക്രം കറങ്ങി.

പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ഉപ്പാക്ക് കിട്ടിയത് മാരക രോഗം. സിഗരറ്റിന്റെ ഒരു കടുത്ത ആരാധകനായിരുന്നു ഉപ്പ എന്തോ മനസ്സിലോര്‍ത്തിട്ടെന്ന വണ്ണം എനിക്കു ഒരു വിസയും സംഘടിപ്പിച്ചു. രോഗനിര്‍ണ്ണയത്തിനായി നാട്ടിലെത്തിയ ഉപ്പയെ ഡോക്ടറെ കാണിച്ചു. ഉപ്പയെ പുറത്തേക്ക് അയച്ചു ഡോക്ടര്‍ എന്നോട് ചോതിച്ചു നീ ആരാണു രോഗിയുടെ.? ഞാന്‍ പറഞ്ഞു മകന്‍ അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇയാള്‍ ഒരു ആറു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല....എന്റെ തലയില്‍ ഒരു വെള്ളിടി മുഴങ്ങി കണ്ണില്‍ ഇരുട്ടുകയറി തല കറങ്ങി താഴേക്കു വീണഎന്നെ ആരൊക്കെയോ താങ്ങി കട്ടിലില്‍ കിടത്തി പരിസര ബോധം തിരുച്ചുകിട്ടിയപ്പോള്‍ ഞാന്‍ എണീറ്റു.. അപ്പോഴേക്കും ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് ലറ്റര്‍ തന്നിരുന്നു.

ഞങ്ങള്‍ നേരെ തൃശൂര്‍ അമല യിലേക്കു പോന്നു അവിടെന്നു ടെസ്റ്റുകളെല്ലാം ചെയ്തു ടോക്ടര്‍ പറഞ്ഞു.ഇതു ശ്വാസ കോശത്തിലെ കാന്‍സറാണു . നമുക്ക് പരമാവധി ആയുസ്സ് നീട്ടാന്‍ പറ്റുമോന്നു നോക്കാം....പിന്നെ യെല്ലാം ദൈവത്തിന്റെ കയ്യിലാണു......

രണ്ട് മാസത്തെ ആശുപത്രി വാസം ഉപ്പ എന്താണു എങ്ങിനെ യാണു സ്നേഹം എന്നല്ലാം മനസ്സിലായത് ഉപ്പയെ അടുത്തറിഞ്ഞ സമയം അതു വല്ലാത്ത ഒരനുഭൂതിയാണു പറഞ്ഞറിയിക്കാന്‍ വയ്യ.ഇതിനിടയില്‍ വില്ലനായി കൊണ്ട് എന്റെവിസയുംഅടിച്ചുവന്നു...... പിന്നെ ഞാനും ഒരു പ്രവാസിയായി...ഉപ്പ എനിക്കും എന്റെ കുടുമ്പത്തിനും തന്ന നൊമ്പരങ്ങളും ബാക്കിയായ്...

ഇതു എന്റെ മാത്രം അനുഭവമല്ല.. നമുക്കു ചുറ്റുംനോക്കിയാല്‍ കാണാവുന്ന കാഴ്ചയാണു. പ്രവാസത്തിന്റെ കയ്പ്പും മധുരവും നുകര്‍ന്ന്. ഇരുപതും മുപ്പതും വര്‍ഷം ജോലി ചെയ്ത് തളര്‍ന്ന് ഒടുവില്‍ മരിക്കാന്‍ വേണ്ടി നാടണയുന്നവര്‍ ധാരാളമാണു.

ഒന്നോര്‍ക്കുക.. സ്വന്തം മക്കളെ മറന്ന് ജനിച്ച നാടിനെ മറന്ന് നമ്മള്‍ സമ്പാതിക്കുന്നത് എന്താണു?... അവസാനം നമുക്കു ബാക്കിയാവുന്നത്.... മൂന്നു കഷ്ണം തുണി മാത്രം....

13 comments:

സുബൈര്‍കുരുവമ്പലം said...

ഒന്നോര്‍ക്കുക.. സ്വന്തം മക്കളെ മറന്ന് ജനിച്ച നാടിനെ മറന്ന് നമ്മള്‍ സമ്പാതിക്കുന്നത് എന്താണു?...
അവസാനം നമുക്കു ബാക്കിയാവുന്നത്.... മൂന്നു കഷ്ണം തുണി മാത്രം....

കുഞ്ഞന്‍ said...

ഉപ്പയെപ്പറ്റിയെഴുതിയത് ഒരു നൊമ്പരമായി അനുഭപ്പെടുന്നു.

അല്ലാ, ഉപ്പ പ്രവാസിയായതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചെതെന്ന് സുബൈര്‍ പറയുന്നു, എന്നിട്ടും സുബൈര്‍ എന്തിന് പ്രവസലോകത്തേയ്ക്ക് വന്നു? നാളെ നിങ്ങളെപ്പറ്റി നിങ്ങളുടെ മക്കള്‍ ഇങ്ങനെ എഴുതാന്‍ ഇടവരുത്താതിരിക്കട്ടേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു

നാസ് said...

ഉപ്പാക്ക് എന്ത് പറ്റീന്ന് പറഞ്ഞില്ല... ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ ഇതുപോലുള്ള സംഭവങ്ങള്‍ അനുഭവിക്കേണ്ടി വരും... പ്രത്യേകിച്ച് പ്രവാസികളുടെ ജീവിതം ...സ്വന്തം അച്ഛനമ്മമാരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുക...അതും കുറച്ച് മാസങ്ങള്‍ മാത്രം...എങ്കിലും മനസ്സില്‍ എപ്പോഴും അതൊരു നൊമ്പരമാകും...

മുഹമ്മദ് ശിഹാബ് said...

ഒര്‍മ്മ നന്നായിട്ടുണ്ട്...
ഉപ്പയെപ്പറ്റിയെഴുതിയത് ഒരു നൊമ്പരമായി അനുഭപ്പെടുന്നു.
ഇനിയും വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതുക..
അക്ഷരതെറ്റ് വരുന്നത് ശ്രദ്ധിക്കുമല്ലോ...

ആശംസകള്‍..

സുബൈര്‍കുരുവമ്പലം said...

നാസ്... ഉപ്പാക്ക്‌ എന്ത് പറ്റി എന്ന് എഴുതാന്‍ എന്‍റെ മനസ്സ് അനുവധിച്ചില്ല ഇന്നും എന്നെ അനുഗ്ര ഹിച്ചിരിക്കുന്ന ആ ആത്മാവ് എന്‍റെ കൂടെ എപ്പോഴും ഉണ്ട് ..... ഒരു നിഴല്‍ പോലെ .....

കുഞ്ഞന്‍ .... താങ്കളുടെ ചോധ്യത്തിനു ഉത്തരം നല്‍കാന്‍ ഞാന്‍ അശക്തനാണ് .....ക്ഷമിക്കുക... നമ്മുടെ മുമ്പില്‍ ഒരുപാടു ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉണ്ട്... അക്കൂട്ടത്തില്‍ ഇതിനെയും ഉള്‍ പെടുത്താം അല്ലേ.......?

കാപ്പിലാന്‍ said...

നല്ല ഓര്‍മ്മകള്‍ സുബേര്‍..

ശരിയാണ്.അവസാനം മൂന്നു കഷണം തുണി ..അത്രയേ വേണ്ടു ..

ജിതൻ said...

സുബൈര്‍...
നാം നഷ്ടപ്പെടുന്നത് എന്താണെന്ന് നഷ്ടപ്പെടുമ്പോള്‍ മാത്രമേ അറിയൂ...വായിച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം....പ്രവാസികളുടെ വികാരങ്ങളുടെ ആകെത്തുക ദുഖമാണെന്ന തിരിച്ചറിവ് ഈയിടെയാണുണ്ടായത്...

നിരക്ഷരൻ said...

മൂന്നു കഷണം തുണിയും ആറടി മണ്ണും തേടിയുള്ള അലച്ചിലാണീ ജീവിതം. അതിനിടയില്‍ എല്ലാ മനുഷ്യരും പ്രവാസികള്‍ തന്നെ. :( :(

Anonymous said...

dear subair,
i am really sad for the really story.ooooh i cannot suffer like such things...we are suffering the nostalgia...yes ..it is truth....truth...
nazeer pangodu.

സുബൈര്‍കുരുവമ്പലം said...

കുഞ്ഞന്‍ , നാസ്,ശിഹാബ് ബായ്,കാപ്പിലാന്‍,അജി,നിരക്ഷരന്‍,നസീര്‍ , എല്ലാവരോടും നന്നിയും കടപാടും അറിയിക്കുന്നു ..... എന്റെ സങ്കടങ്ങളില്‍ പങ്ക് ചേര്‍ന്നതിന്.......

ശ്രീ said...

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍... ഉപ്പായുടെ ആത്മാവ് എന്നും അദ്ദേഹത്തെ ഇത്രയും സ്നേഹിയ്ക്കുന്ന ഇക്കയുടെ കൂടെ കാണും. ഉറപ്പ്.

ജിജ സുബ്രഹ്മണ്യൻ said...

വായിച്ചപ്പോള്‍ സങ്കടം തോന്നി..ഉപ്പ എന്നും ഇക്കയുടെ കൂടെ തന്നെ ഉണ്ട്..നേര്‍വഴി കാട്ടി കൈ പിടിച്ചു കൂടെ നടത്താന്‍ എന്നും ഉപ്പ കൂട്ടിനുണ്ടാകും..

Munna said...


Hey, you can earn money from your Blogs!. Yes, It's

absolutely true, See my blog.